നാല് ബോളിൽ നാല് വിക്കറ്റ്, ചരിത്രം സൃഷ്ടിച്ച് റഷീദ് ഖാൻ

Photo: ICC

തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റ് വീഴ്ത്തി അഫ്ഗാൻ താരം റഷീദ് ഖാൻ. അയർലണ്ടിനെതിരായ ടി20 മത്സരത്തിനിടെയാണ് റഷീദ് ഖാന്റെ പ്രകടനം. ടി20 ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യം താരം കൂടിയാണ് റഷീദ് ഖാൻ.  താരത്തിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ അയർലണ്ടിനെ 32 റൺസുകൾക്ക് തോൽപ്പിച്ചിരുന്നു.

ടി20യിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമാണ് റഷീദ് ഖാൻ. 16മത്തെ ഓവറിലെ അവസാന പന്തിലാണ് റഷീദ് ഖാൻ ആദ്യ വിക്കറ്റ് നേടിയത്. തുടർന്ന് മത്സരത്തിന്റെ 18മത്തെ ഓവറിലാണ് റഷീദ് ഖാൻ ഹാട്രിക് തികച്ചത്. കെവിൻ ഓബ്രയാൻ, ജോർജ് ഡോക്ക്റെൽ,ഗെറ്റ്കേറ്റ്, സിമി സിങ് എന്നിവരുടെ വിക്കറ്റുകളാണ്‌ റഷീദ് ഖാൻ വീഴ്ത്തിയത്. മത്സരത്തിൽ റഷീദ് ഖാൻ അഞ്ച് വിക്കറ്റ് എന്ന നേട്ടവും താരം കൈവരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ടി20യിൽ റഷീദ് ഖാൻ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 3-0ന് സ്വന്തമാക്കാനും അഫ്ഗാനിസ്ഥാനായി. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 211 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ അയർലണ്ടിന് 178 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.

Previous articleമാനേജർക്കെതിരെ തിരിയുകയായിരുന്നില്ല ലക്‌ഷ്യം, വിശദീകരണവുമായി കെപ
Next articleധോണി ചെയ്തത് ശരി, ആ പിച്ചില്‍ അതേ ചെയ്യുവാനാകുള്ളു: മാക്സ്വെല്‍