അൻസു ഫതിയുടെ റിലീസ് ക്ലോസ് 400 മില്യൺ!!

Img 20200923 225738
- Advertisement -

അൻസു ഫതിക്ക് ബാഴ്സലോണയിൽ പുതിയ കരാറും ഒപ്പം ഭീമമായ റിലീഷ് ക്ലോസും. കഴിഞ്ഞ സീസണിൽ ബാഴ്സലോണ സീനിയർ ടീമിൽ സജീവമായിരുന്നു എങ്കിലും അൻസു ഫതി ഇപ്പോൾ ഔദ്യോഗികമായി ബാഴ്സലോണ ഫറ്റ്സ് ടീം അംഗമായി മാറിയിരിക്കുകയാണ്. ഫസ്റ്റ് ടീം അംഗമാകുന്നതോടെ ഫതിയുടെ കരാറും വേതനവും ഒക്കെ മാറും. ഇത്രകാലവും ബാഴ്സലോണ ബി ടീമിലെ അംഗം എന്ന കരാറിൽ ആയിരുന്നു അൻസു ഫതി ഉണ്ടായിരുന്നത്.

2024വരെ താരത്തെ ക്ലബിൽ നിലനിർത്തുന്നതാകും പുതിയ കരാർ. ഇതുവരെ 100 മില്യണായിരുന്നു അൻസുവിന്റെ റിലീസ് ക്ലോസ്. അത് 400 മില്യണായി ബാഴ്സലോണ ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ. 17കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിലാണ് ബാഴ്സലോണ സീനിയർ ടീമിൽ എത്തിയത്. ലാലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാഴ്സലോണ താരമായി അൻസു ഫതി സീസൺ തുടക്കത്തിൽ മാറിയിരുന്നു. അൻസുവിനെ ഇംഗ്ലീഷ് ക്ലബുകൾ അടക്കം നോട്ടമിടുന്ന സാഹചര്യത്തിലാണ് താരത്തിന് പുതിയ കരാർ നൽകിയിരിക്കുന്നത്. അൻസു ഫതി ഈ സീസണിൽ 22ആം നമ്പർ ജേഴ്സിയിലായിരിക്കും കളിക്കുക.

Advertisement