സ്പർസിനോട് ‘നോ’ പറഞ്ഞ് ‘വാർ’, ചെൽസി കാരബാവോ കപ്പ് ഫൈനലിൽ

Chelsea Ruidger Lukaku Sarr Goal Celebration

കാരബാവോ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിലും ജയിച്ച് ചെൽസി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയാണ് ചെൽസി കാരബാവോ കപ്പ് ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ ലിവർപൂൾ – ആഴ്‌സണൽ മത്സരത്തിലെ വിജയികളാണ് ചെൽസിയുടെ എതിരാളികൾ. നേരത്തെ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസി സ്പർസിനെ തോൽപ്പിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 3-0ന്റെ ജയമാണ് ചെൽസി സ്വന്തമാക്കിയത്.

ചെൽസിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ മേസൺ മൗണ്ടിന്റെ കോർണറിൽ നിന്ന് അന്റോണിയോ റുഡിഗറാണ് ചെൽസിയുടെ ഗോൾ നേടിയത്. തുടർന്ന് സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.

Previous articleഎൽ ക്ലാസികോ തുടർച്ചയായ അഞ്ചാം തവണയും റയൽ മാഡ്രിഡിന് ഒപ്പം, ബാഴ്സലോണക്ക് മടക്ക ടിക്കറ്റ് നൽകി റയൽ സൂപ്പർ കപ്പ് ഫൈനലിൽ
Next article“കരുതലോടെ മുന്നോട്ട് പോകണം, ഒരു മത്സരവും എളുപ്പമല്ല” – ഖാബ്ര