കെപ ഹീറോ, പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ചെൽസി

Kepa Penalty Save Chelsea

ലീഗ് കപ്പിൽ ആസ്റ്റൺ വില്ലക്കെതിരെ ചെൽസിക്ക് ജയം. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-3നാണ് ചെൽസി ജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്. ആസ്റ്റൺ വില്ലയുടെ ഒരു പെനാൽറ്റി രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ കെപയാണ് ചെൽസിക്ക് ജയം നേടിക്കൊടുത്തത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ജെയിംസിന്റെ ക്രോസിൽ നിന്ന് വെർണർ ആണ് ചെൽസിക്ക് വേണ്ടി ആദ്യം ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ ആർച്ചർ ആസ്റ്റൺ വില്ലക്ക് മത്സരത്തിൽ സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരത്തിൽ ലീഡ് സ്വന്തമാക്കാൻ ചെൽസിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ആസ്റ്റൺ വില്ല ഗോൾ വല കുലുക്കാൻ അവർക്കായില്ല.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആസ്റ്റൺ വില്ലയുടെ ആഷ്‌ലി യങിന്റെയും മാർവലസ് നാകമ്പയുടെയും പെനാൽറ്റികൾ ലക്‌ഷ്യം തെറ്റിയപ്പോൾ ചെൽസി താരം ചിൽവെല്ലിന്റെ പെനാൽറ്റി ബാറിൽ തട്ടി പുറത്തുപോവുകയും ചെയ്തു. ആസ്റ്റൺ വില്ലക്ക് വേണ്ടി അൻവർ അൽ ഖാസി, എസ്‌രി കോൻസ, എമിലാനോ ബ്യുണ്ടിയ എന്നിവരുടെ പെനാൽറ്റികൽ ലക്‌ഷ്യം കണ്ടപ്പോൾ ചെൽസിക്ക് വേണ്ടി റൊമേലു ലുകാകു, മേസൺ മൗണ്ട്, റോസ് ബാർക്ലി, റീസ് ജെയിംസ് എന്നിവർ ലക്‌ഷ്യം കണ്ടു.

Previous articleപ്രീമിയർ ലീഗിലെ പരാജയത്തിന് ലീഗ് കപ്പിൽ കണക്ക് തീർത്ത് വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്
Next articleഅവസാന നിമിഷ ഗോളിൽ വിജയവുമായി പി എസ് ജി, ഹകീമിക്ക് ഇരട്ട ഗോളുകൾ