മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം കാന്റോണയ്ക്ക് യുവേഫ പ്രെസിഡൻഷ്യൽ അവാർഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കാന്റോണ ഇത്തവണത്തെ യുവേഫ പ്രസിഡൻഷ്യൽ പുരസ്കാരത്തിന് അർഹനായി. ഫുട്ബോളിനും കരിയർ അവസാനിപ്പിച്ച ശേഷം നടത്തി കൊണ്ടിരിക്കുന്ന സാമൂഹിക സേവനങ്ങളും കണക്കിൽ എടുത്താണ് പുരക്സാരം നൽകുന്നത്. 53കാരനായ കാന്റോണയ്ക്ക് വ്യാഴാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഡ്രോയ്ക്ക് ഇടയിൽ ഈ പുരസ്കാരം കൈമാറും.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയർ ലീഗ് സീസണിൽ നിന്ന് നാലു ലീഗ് കിരീടങ്ങൾ കാന്റോണ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 143 മത്സരങ്ങളിൽ നിന്ന് 64 ഗോളുകൾ കാന്റോണ നേടിയിരുന്നു. മാഴ്സെ, നിമെസ്, ലീഡ്സ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കായും കാന്റോണ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായിരുന്നു ഡേവിഡ് ബെക്കാം ആയിരുന്നു ഈ പുരസ്കാരം നേടിയത്.

Advertisement