കാലിക്കറ്റ് ഇന്റർസോൺ, ഫൈനലിൽ എം ഇ എസ് മമ്പാടും ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോളിന്റെ ഫൈനൽ തീരുമാനമായി. ഇന്ന് നടന്ന രണ്ടാം സെമിയിൽ എം ഇ എസ് മമ്പാട് ജയിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. എൻ എസ് എസ് മഞ്ചേരിയെ ആണ് എം ഇ എസ് മമ്പാട് ഇന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം. മമ്പാടിനായി ഇനാസ് ഗോളുമായി തിളങ്ങി. ഫൈനലിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ ആണ് എം ഇ എസ് മമ്പാട് നേരിടുക.

ഇന്ന് ഉച്ചക്ക് ആദ്യ സെമിയിൽ ഫറൂഖ് കോളേജിനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ക്രൈസ്റ്റിന്റെ വിജയം. നാളെ 3 മണിക്കാണ് ഫൈനൽ നടക്കുക.