ലോകകപ്പ് അടുത്ത് ഇരിക്കെ മാർക്കോ റിയുസിന് പരിക്ക്, ഫുട്ബോൾ ലോകത്തിന് സങ്കടം

Picsart 22 09 17 21 24 08 561

ജർമ്മൻ താരം മാർക്കോ റിയുസിന് വലിയ ടൂർണമെന്റുകൾ പരിക്ക് കാരണം നഷ്ടമാകുന്നത് പതിവാണ് താരം ഇപ്പോൾ വീണ്ടും അങ്ങനെ ഒരു ഭീഷണിയിൽ ആണ്. ഇന്ന് ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിനായി കളിക്കവെ ആണ് റിയുസിന് പരിക്കേറ്റത്. താരത്തിന് ആങ്കിൾ ഇഞ്ച്വറി ആണ്. പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രഥമ വിവരം. താരത്തിന് ലോകകപ്പ് നഷ്ടപ്പെടും എന്ന ആശങ്കയുണ്ട്.

ഇനി ലോകകപ്പിന് വെറും രണ്ട് മാസം മത്രമെ ഉള്ളൂ. മാർക്കോ റിയുസിന് 2014ലെ ലോകകപ്പും 2016ലും 2021ലെയും യൂറോ കപ്പും പരിക്ക് കാരണം നഷ്ടമായിരുന്നു. ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ റിയുസിനായിരുന്നു. ഗോളും അസിസ്റ്റുമായി 7 ഗോൾ കോണ്ട്രിബ്യൂഷൻ റിയുസ് ഇതിനകം ഡോർട്മുണ്ടിനായി നൽകിയിട്ടുണ്ടായിരുന്നു.