ബയേണിനെതിരെ ഗോൾ മഴ‌ പെയ്യിച്ച് ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ജയമാണ് ഫ്രാങ്ക്ഫർട്ട് നേടിയത്. ജെറോം ബോട്ടങ്ങ് ചുവപ്പ് കണ്ട് പുറത്ത് പോയതിന് ശേഷം പത്ത് പേരായി ചുരുങ്ങിയ ചാമ്പ്യന്മാർക്കെതിരെ വമ്പൻ പ്രകടനമാണ് ഫ്രാങ്ക്ഫർട്ട് പുറത്തെടുത്തത്.

കോസ്റ്റിക്,സോ,അബ്രഹാം,ഹിന്റെറെഗെർ,പസിയെൻസിയ എന്നിവരാണ് ഈഗിൾസിനായി ഗോളടിച്ചത്. ബയേൺ മ്യൂണിക്കിന്റെ ആശ്വാസ ഗോൾ നേടിയത് റോബർട്ട് ലെവൻഡോസ്കിയാണ്. ബുണ്ടസ് ലീഗ ചരിത്രത്തിലാദ്യമായാണ് മാനുവൽ നുയർ അഞ്ച് ഗോൾ വഴങ്ങുന്നത്.