ജയത്തോടെ എസ്പാൻയോൾ ലാലിഗയിൽ രണ്ടാമത്, റയൽ ഏഴാം സ്ഥാനത്തേക്ക്

- Advertisement -

സ്പനിഷ് ലീഗിൽ എസ്പാൻയോൾ കുതിക്കുന്നു. ഇന്ന് ഹുയെസ്കയെ പരാജയപ്പെടുത്തിയതോടെ ബാഴ്സലോണക്ക് തൊട്ടു പിറകിൽ എത്തിയിരിക്കുകയാണ് എസ്പാൻയോൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എസ്പാൻയോളിന്റെ വിജയം. ഇഗ്ലീഷിയസിന്റെ ഇരട്ട ഗോളുകളാണ് ഇന്ന് എസ്പാൻയോളിന്റെ ജയം ഉറപ്പിച്ചത്. 31ആം മിനുട്ടിലും 64ആം മിനുട്ടിലുമായുരുന്നു ഗോളുകൾ.

ജയത്തോടെ എസ്പാൻയോൾ 17 പോയന്റിൽ എത്തി. 18 പോയന്റുള്ള ബാഴ്സലോണ ആണ് ലീഗിൽ ഒന്നാമത്. എസ്പാൻയോൾ മുന്നോട്ട് വന്നതോടെ റയൽ മാഡ്രിഡ് ഏഴാം സ്ഥാനത്തേക്ക് താണു.

Advertisement