ബുണ്ടസ് ലീഗയിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് സമനില. ആറ് ഗോൾ ത്രില്ലറിൽ ബയേണിനെ സമനിലയിൽ ആർബി ലെപ്സിഗ് കുരുക്കുകയായിരുന്നു. ലെപ്സിഗിന് വേണ്ടി ക്രിസ്റ്റഫർ കുങ്കു, ജസ്റ്റിൻ ക്ലുയ്വേർട്ട്, എമിൽ ഫോഴ്സ്ബർഗ് എന്നിവരാണ് ജൂലിയൻ നാഗെൽസ്മാന്റെ ലെപ്സിഗിനായി ഗോളടിച്ചത്. അതേ സമയം ഹാട്രിക്ക് അസിസ്റ്റുമായി ബയേണിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ കിംസ്ലി കോമൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ബയേണിന് വേണ്ടി പരിക്കേറ്റ ഹാവി മാർട്ടിനെസിന് പകരക്കാരനായി ഇറങ്ങിയ ജമാൽ മുസിയലയും ഇരട്ട ഗോളുലളുമായി തോമസ് മുള്ളറും കളം നിറഞ്ഞ് കളിച്ചു. ഇത് നാലം മത്സരത്തിലാണ് ആദ്യം തന്നെ ബയേൺ ഗോൾ വഴങ്ങുന്നത്. രണ്ട് തവണ ( ഡോർട്ട്മുണ്ട്, സ്റ്റട്ട്ഗാർട്ട്) തിരികെയെത്തി ജയിക്കാനും രണ്ട് തവണ സമനില( വെർഡർ ബ്രെമൻ, ലെപ്സിഗ്) കൊണ്ടും ബയേണിന് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും 34 ഗോളുകൾ ആണ് ബയേൺ അടിച്ച് കൂട്ടിയത്. ഇന്ന് സമനില വഴങ്ങേണ്ടി വന്നെങ്കിലും പോയന്റ് നിലയിൽ രണ്ട് പോയന്റിന്റെ ലീഡുണ്ട്.