അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും ലാലിഗയുടെ തലപ്പത്ത്

20201206 014635
Credit: Twitter
- Advertisement -

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ അപരാജിത റെക്കോർഡ് തുടരുന്നു. ഇന്ന് റയൽ വല്ലഡോയിഡിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. ഈ വിജയിച്ചതോടെ ലീഗിൽ പരാജയം അറിയാതെ 26 മത്സരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് പിന്നിട്ടു. രണ്ടാം പകുതിയിൽ ആണ് അത്ലറ്റിക്കോയുടെ രണ്ട് ഗോളുകളും ഇന്ന് വന്നത്.

രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ തോമസ് ലെമറാണ് അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകിയത്. ട്രിപ്പിയയുടെ പാസിൽ നിന്നായിരുന്നു ലെമറിന്റെ ഗോൾ. യൊറെന്റെ ആണ് രണ്ടാം ഗോൾ നേടിയത്. 72ആം മിനുട്ടിൽ രണ്ടാം ട്രിപ്പിയർ അസിസ്റ്റാണ് യൊറന്റയുടെ ഗോളിന് വഴി തെളിച്ചത്.

ഈ വിജയത്തോടെ 10 മത്സരങ്ങളിൽ 26 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് ആയി. 24 പോയിന്റുമായി റയൽ സോസിഡാഡ് ആണ് ലീഗിൽ രണ്ടാമത് ഉള്ളത്.

Advertisement