അവസാന നിമിഷം ടൂറിൻ ഡാർബി യുവന്റസിന്റേതാക്കി ബൊണൂചി ഹെഡർ

20201206 010157
Credit: Twitter
- Advertisement -

സീരി എയിൽ ഇന്ന് നടന്ന ടൂറിൻ ഡാർബി യുവന്റസ് സ്വന്തമാക്കി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ടൊറീനോയെ നേരിട്ട യുവന്റസ് ഒരു ഘട്ടത്തിൽ പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ച് 2-1ന് വിജയിക്കുകയായിരുന്നു. 89ആം മിനുട്ടിൽ ആണ് യുവന്റസ് ഇന്ന് വിജയ ഗോൾ നേടിയത്. ഇന്ന് മത്സരം തുടങ്ങി ഒമ്പതാം മിനുട്ടിൽ എങ്കൗളു ആണ് യുവന്റസിന് ഷോക്ക് നൽകിയത്. ആദ്യ പകുതിയിൽ ആ ഗോളിന് മറുപടി നൽകാൻ യുവന്റസിനായില്ല.

രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കിംഗിലേക്ക് തിരിഞ്ഞ യുവന്റസ് 77ആം മിനുട്ടിലാണ് സമനില നേടിയത്. മധ്യനിര താരം മക്കെന്നിയാണ് തന്റെ സീരി എ കരിയറിലെ ആദ്യ ഗോളുമായി യുവന്റസിന്റെ രക്ഷയ്ക്ക് എത്തിയത്. പിന്നീട് വിജയ ഗോളിനായുള്ള അന്വേഷണം ആയിരുന്നു. 89ആം മിനുട്ടിൽ ബൊണൂചിയുടെ ഒരു ഹെഡർ യുവന്റസ് അർഹിച്ച വിജയം നേടിക്കൊടുത്തു. രണ്ട് യുവന്റസ് ഗോളുകളും ഒരുക്കിയ കൊഡ്രാഡോ ആയിരുന്നു. റൊണാൾഡോ പിർലോയ്ക്ക് കീഴിൽ കളിക്കാൻ തുടങ്ങിയ ശേഷം ആദ്യമായി ഒരു മത്സരം ഗോളോ അസിസ്റ്റോ ഇല്ലാതെ ഇന്ന് അവസാനിപ്പിച്ചു. വിജയത്തോടെ 20 പോയിന്റുമായി യുവന്റസ് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി.

Advertisement