ഷാൽകെ പരിശീലകനെ പുറത്താക്കി

ചാമ്പ്യൻസ് ലീഗിലെ കനത്ത തോൽവിക്ക് പിന്നാലെ ജർമ്മൻ ക്ലബ്ബ് ഷാൽകെ പരിശീലകൻ ഡൊമനിക്കോ ടെഡസ്‌കോയെ പുറത്താക്കി. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ഷാൽകെ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത്. നിലവിൽ ബുണ്ടസ് ലീഗെയിൽ പതിനാലാം സ്ഥാനത്താണ് അവർ. ഇതും പുറത്താക്കലിന് കാരണമായി.

ഷാൽകെയുടെ മുൻ പരിശീലകൻ ഹബ് സ്റ്റീവൻസ് താത്കാലിക പരിശീലകനായി ചുമതലയേൽക്കും. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ ടെഡസ്‌കോക്ക് ആയെങ്കിലും ഈ സീസണിൽ ക്ലബ്ബ് തീർത്തും മോശം പ്രകടനമാണ്‌ പുറത്തെടുത്തത്.