മഞ്ചേരിയിൽ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ ഫിഫാ മഞ്ചേരി സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് മഞ്ചേരി സെവൻസിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവിനെ തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി സെമി ഫൈനൽ ഉറപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് ഫിഫാ മഞ്ചേരി വിജയിച്ചത്. നേരത്തെ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി ആയിരുന്നു ഫിഫ, മഞ്ചേരിയിൽ ക്വാർട്ടറിൽ എത്തിയത്.

നാളെ മഞ്ചേരി സെവൻസിന്റെ സെമിയിൽ കെ ആർ എസ് കോഴിക്കോട് ജവഹർ മാവൂരിനെ നേരിടും.