ഷാൽകെക്ക് വീണ്ടും തോൽവി, ഇത്തവണ പരാജയപ്പെട്ടത് ലെപ്‌സിഗിനോട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ഷാൽകെയുടെ പരാജയം തുടർക്കഥയാകുന്നു. ഇന്ന് ലെപ്‌സിഗിനെതിരെയാണ് ഷാൽകെ പരാജയപ്പെട്ടത്. ജർമ്മൻ താരം തിമോ വെർണറുടെ ഗോളാണ് ഷാൽകെയെ വെട്ടിലാക്കിയത്. മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് ഗോൾ വീണത്. ഈ വർഷത്തെ വെർണറുടെ ആദ്യ ഗോളാണത്. നൂലുപൊട്ടിയ പട്ടം പോലെയായിരുന്നു റോയൽ ബ്ലൂസ് ഇന്ന്.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ഷാൽകെക്ക് ആയിട്ടില്ല. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച ഷാൽകെ ഈ സീസണിൽ ലെപ്‌സിഗിനെക്കാൾ 26 പോയിന്റ് പിന്നിലാണ്. പരിശീലകനെ മാറ്റിയെങ്കിലും ഷാൽകെയുടെ കഷ്ടകാലം തീർന്നിട്ടില്ലെന്നു വേണം മനസിലാക്കാൻ.