ബുണ്ടസ്ലീഗയിലേക്ക് തിരികെയെത്തിയ ഷാൾക്കെയ്ക്ക് പുതിയ പരിശീലകൻ

ബുണ്ടസ്‌ലിഗയിലേക്ക് തിരികെയെത്തിയ ഷാൾക്കെ പുതിയ പരിശീലകനെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിൽ ഫ്രാങ്ക് ക്രാമറിനെ അണ് അവരുടെ പുതിയ ഹെഡ് കോച്ചായി ഷാൽക്കെ 04 നിയമിച്ചത്. 50 കാരനായ ക്രാമറിനെ കഴിഞ്ഞ ഏപ്രിലിൽ അർമിനിയ ബീലെഫെൽഡ് പുറത്താക്കിയിരുന്നു. മുമ്പ് ഗ്രൂതർ ഫ്യൂർത്ത്, ഫോർച്യൂണ ഡ്യൂസൽഡോർഫ് എന്നീ ക്ലബുകളിലും ജർമ്മനിയുടെ നിരവധി ദേശീയ യൂത്ത് ടീമുകളുടെ ഭാഗമായും ക്യാമർ പ്രവർത്തിച്ചിട്ടുണ്ട്.

2020/21 ൽ ജർമ്മനിയുടെ ടോപ്പ് ടയറിൽ നിന്ന് തരംതാഴ്തപ്പെട്ട ഷാൽക്കെ തൊട്ടടുത്ത സീസണിൽ തന്നെ രണ്ടാം ഡിവിഷൻ കിരീടം നേടി കൊണ്ട് ലീഗിലേക്ക് തിരികെ വന്നിരിക്കുകയാണ്.