മതി മറന്ന് ബാറ്റ് ചെയ്ത് വാര്‍ണറും ഫിഞ്ചും

Davidwarner

ഇടയ്ക്ക് മഴ തടസ്സം സൃഷ്ടിച്ചുവെങ്കിലും ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയവുമായി ഓസ്ട്രേലിയ. ഓപ്പണര്‍മാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാര്‍ണറും ശ്രീലങ്കന്‍ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ ഇന്ന് കൊളംബോയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ 10 വിക്കറ്റ് വിജയം ആണ് ഓസ്ട്രേലിയ നേടിയത്.

14 ഓവറിൽ ഓസ്ട്രേലിയ വിജയം നേടുമ്പോള്‍ വാര്‍ണര്‍ 70 റൺസും ഫിഞ്ച് 61 റൺസുമാണ് നേടിയത്. സ്കോറുകള്‍ ഒപ്പം നിന്നപ്പോള്‍ സിക്സര്‍ പറത്തിയാണ് ഫിഞ്ച് ടീമിന്റെ 10 വിക്കറ്റ് വേജയി ആഘോഷിച്ചത്.

നേരത്തെ ശ്രീലങ്കയെ മികച്ച നിലയിൽ നിന്ന് 128 റൺസിൽ ഓസ്ട്രേലിയ ഒതുക്കിയിരുന്നു. വാര്‍ണര്‍ 44 പന്തിലും ഫിഞ്ച് 40 പന്തിലുമാണ് തങ്ങളുടെ സ്കോറുകള്‍ നേടിയത്.