ഗോരേട്സ്കയെക്കെതിരെ ഷാൽകെ ആരാധകർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേണുമായി കരാർ ഒപ്പിട്ട ലിയോൺ ഗോരേട്സ്കയെക്കെതിരെ പ്രതിഷേധവുമായി ഷാൽകെ ആരാധകർ. ഹന്നോവറിനെതിരായ മത്സരത്തിലാണ് ആരാധകർ പ്രതിഷേധം പ്രകടിപ്പിച്ചത്. “Neither money nor trophies are worth more than our club. The one who does not appreciate that can f*** off immediately ” എന്നെഴുതിയ ബാനറുകളുമായി ഷാൽകെ ആരാധകർ ഗാലറിയിൽ അണിനിരന്നു. 22 കാരനായ താരം ഷാൽകെ വിടുന്നതിനെതിരെ ആരാധകർ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും ഉയർത്തുന്നത്. 63 ആം മിനുട്ടിൽ പകരക്കാരനായി ഗോരേട്സ്ക ഇറങ്ങിയപ്പോൾ കൂവി വിളിച്ചുകൊണ്ടാണ് താരത്തെ ആരാധകർ വരവേറ്റത്.

ബയേണുമായി 2022 വരെയുള്ള നാല് വർഷത്തെ കരാറിലാണ് ഗോരെട്സ്ക ഒപ്പുവെച്ചത്. അലയൻസ് അറീനയിൽ ജർമ്മൻ യുവതാരം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. നിർഭാഗ്യം പരിക്കിന്റെ രൂപത്തിൽ എത്തിയതിനെ തുടർന്നാണ് ലോക ചാമ്പ്യന്മാരായ ജോവാകിം ലോയുടെ ജർമ്മൻ ടീമിൽ നിന്നും ഗോരെട്സ്കക്ക് പുറത്ത് പോകേണ്ടി വന്നത്. 2013 ലാണ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ബോചുമിൽ നിന്നും ഷാൽകേയിലേക്ക് ലിയോൺ ഗോരെട്സ്ക കൂടുമാറിയത്. ഷാൽകേയ്ക്ക് വേണ്ടി 130 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഗോരെട്സ്ക 19 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial