സാഞ്ചേസിനെ സ്വീകരിക്കാൻ ഫെർഗൂസൺ മാഞ്ചസ്റ്ററിൽ

യുണൈറ്റഡിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ സൈനിംഗ് സാഞ്ചേസിനെ സ്വീകരിക്കാൻ ഇന്ന് രാവിലെ സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്ററിൽ എത്തി. രാവിലെ കാരിങ്ടണിൽ പരിശീലനത്തിനും മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായും എത്തിയ സാഞ്ചേസിനെ ഫെർഗൂസൺ കണ്ട് ആശംസകൾ അറിയിച്ചു.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചേസിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം സാഞ്ചേസിന്റെ മെഡിക്കൽ മാഞ്ചസ്റ്ററിൽ വെച്ച് പൂർത്തിയായിരുന്നു. താരത്തിന്റെ ഏഴാം നമ്പർ ജേഴ്സി അണിഞ്ഞുള്ള ചിത്രം ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സാഞ്ചേസിനു പകരം അർമേനിയ താരം മിഖിതാര്യനെ യുണൈറ്റഡ് ആഴ്സണലിന് വിട്ടുനൽകുന്നുണ്ട്. രണ്ട് സൈനിംഗും ഇന്ന് ഔദ്യോഗികമാകും എന്നാണ് പ്രക്തീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial