മുടിവെട്ടി എന്ന കാരണത്തിന് തനിക്ക് എതിരെ നടപടി എടുത്ത ബുണ്ടസ് ലീഗ അധികൃതർക്ക് എതിരെ വിമർശനവുമായി ഡോർട്മുണ്ട് യുവതാരം സാഞ്ചോ. സാഞ്ചോ ഉൾപ്പെടെ ആറു ഡോർട്മുണ്ട് താരങ്ങൾ അവരിടെ വീടുകളിൽ നിന്ന് മുടിവെട്ടിയിരുന്നു. നിയമങ്ങൾ പാലിച്ചാണ് മുടിവെട്ടിയത് എങ്കിലും അത് കഴിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് പ്രശ്നമായത്.
മാസ്ക് ഇല്ലാതെ മുടിവെട്ടിയതിനാണ് നടപടി എന്നാണ് ലീഗ് അധികൃതർ പറയുന്നത്. മാസ്ക് ഇല്ലാതെ ആയിരുന്നു സാഞ്ചോ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. നിർബന്ധമായും പാലിക്കേണ്ട ശുചിത്വ പ്രോട്ടോക്കോളിന് എതിരാണ് ഇതെന്നാണ് ലീഗ് പറയുന്നത്. എന്തായാലും ലീഗിന്റെ നടപടി തമാശയാണ് എന്ന് സാഞ്ചോ നടപടിയിൽ പ്രതിഷേധിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എന്നാൽ താമസിയാതെ തന്നെ കൂടുതൽ നടപടികൾ ഭയന്ന് താരം ആ പോസ്റ്റ് പിൻവലിച്ചു.