മെസ്സിയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ ബാഴ്സലോണ ആരംഭിച്ചു

ബാഴ്സലോണ സൂപ്പർ താരം മെസ്സിയെ ബാഴ്സലോണയിൽ ദീർഘകാലം നിലനിർത്താനുള്ള ചർച്ചകൾ ക്ലബ് ആരംഭിച്ചു. അടുത്ത സീസൺ അവസാനം വരെയാണ് മെസ്സിക്ക് ഇപ്പോൾ ബാഴ്സലോണയിൽ കരാർ ഉള്ളത്. താരത്തെ കരിയറിന്റെ അവസാനം വരെ ബാഴ്സലോണയിൽ നിർത്താൻ ആണ് ബോർഡ് ആലോചിക്കുന്നത്. അത്തരത്തിൽ ഒരു കരാർ ആകും ബാഴ്സലോണ മുന്നോട്ട് വെക്കുന്നതും.

മെസ്സിക്ക് ഇതുവരെ ലഭിച്ച കരാറിൽ ഏറ്റവും വലിയ വേതനം ലഭിക്കുന്ന കരാറും ഇതായിരിക്കും. ദീർഘകാലത്തെ കരാർ ഒപ്പിവെച്ചാലും എല്ലാ സീസൺ അവസാനവും മെസ്സിക്ക് ക്ലബ് വിടാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകും. ബാഴ്സലോണ പ്രസിഡന്റ് ബാർതൊനെയുവും മെസ്സിയുടെ പിതാവും ആകും കരാർ ചർച്ച ചെയ്യുക. ഇതിനായി മെസ്സിയുടെ പിതാവ് അടുത്ത ആഴ്ച ബാഴ്സലോണയിൽ എത്തും.

Previous articleവിലക്കിനെതിരെയുള്ള ഉമർ അക്മലിന്റെ അപ്പീൽ ജൂൺ 11ന് പരിഗണിക്കും
Next articleമുടിവെട്ടിയതിന് നടപടി, ബുണ്ടസ് ലീഗയ്ക്ക് എതിരെ സാഞ്ചോ