ഇന്ന് ബുണ്ടസ് ലീഗയിൽ ഇംഗ്ലീഷ് യുവതാരം സാഞ്ചോ നേടിയ ഹാട്രിക്ക് അത്ര ചെറുതല്ല. ഇംഗ്ലീഷ് അറ്റാക്കിംഗ് താരങ്ങൾ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാറുണ്ട് എങ്കിലും അതിനു പുറത്ത് യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒന്നിലും വലിയ തിളക്കം ഇംഗ്ലീഷ് താരങ്ങൾക്ക് ഇല്ല. സാഞ്ചോ ഇന്ന് നേടിയ ഹാട്രിക്ക് ഒരു 31 വർഷത്തെ കാത്തിരിപ്പിനാണ് അവസാനമിട്ടത്.
യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിൽ പ്രീമിയർ ലീഗ് ഒഴികെ വേറെ ഏതെങ്കിലും ഒരു ലീഗിൽ ഇംഗ്ലീഷ് താരം ഹാട്രിക്ക് അടിച്ചിട്ട് 31 വർഷങ്ങൾ ആയിരുന്നു. 1989ൽ ബ്രയാൻ സ്റ്റെയിം ഫ്രഞ്ച് ലീഗിൽ നേടിയ ഹാട്രിക്കായിരുന്നു ഇംഗ്ലണ്ടിന് പുറത്ത് പിറന്ന അവസാന ഇംഗ്ലീഷ് ഹാട്രിക്ക്. ആ കാത്തിരിപ്പാണ് സാഞ്ചോ ഇന്ന് അവസാനിപ്പിച്ചത്. ഇന്നത്തെ ഗോളൊടേ ബുണ്ടസ് ലീഗയിലെ ഈ സീസണിൽ സാഞ്ചോയ്ക്ക് 17 ഗോളുകൾ ആയി.16 അസിസ്റ്റും ഈ സീസണിൽ താരം സംഭാവന ചെയ്തിട്ടുണ്ട്.