ഇക്കാർഡിയെ സ്വന്തമാക്കുന്ന പി എസ് ജിക്ക് മുന്നിൽ പ്രത്യേക വ്യവസ്ഥ വെച്ച് ഇന്റർ മിലാൻ

ഇക്കാർഡിയെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ പി എസ് ജിയും ഇന്റർ മിലാനും തമ്മിൽ ധാരണ ആയിരുന്നു. ഈ കരാറിൽ ഒരു വ്യത്യസ്തമായ വ്യവസ്ഥയാണ് ഇന്റർ മിലാൻ വെച്ചിരിക്കുന്നത്. ഇക്കാർഡിയുടെ കരാറിൽ Anti-Italy എന്ന വ്യവസ്ഥയാണ് വെച്ചിരിക്കുന്നത്. ഇക്കാർഡിയെ ഇറ്റലിയിലെ ഒരു ക്ലബിനും പി എസ് ജി വിൽക്കാൻ പാടില്ല എന്നതാണ് ആ വ്യവസ്ഥ.

ഇതോടെ അടുത്ത 12 മാസങ്ങളിൽ ഒരു ഇറ്റാലിയൻ ക്ലബിനും ഇക്കാർഡിയെ പി എസ് ജിക്ക് വിൽക്കാൻ കഴിയില്ല. ഇക്കാർഡിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന യുവന്റസിലേക്ക് താരം എത്താതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഇരു വ്യവസ്ഥമായ നിർദ്ദേശം ഇന്റർ മിലാൻ മുന്നോട്ട് വെച്ചത്. ഈ വ്യവസ്ഥ ലംഘിച്ചാൽ പി എസ് ജി 15 മില്യൺ അധികമായി ഇന്റർ മിലാന് നൽകേണ്ടി വരും.

ഇപ്പോൾ 60 മില്യൺ ആണ് പി എസ് ജി ഇന്ററിന് ഇക്കാർഡിക്കായി നൽകിയിരിക്കുന്നത്. താരം 2024 വരെയുള്ള കരാറും ഒപ്പുവെച്ചു. 90 മില്യൺ ആയിരുന്നു നേരത്തെ ഇന്റർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ വന്ന സാഹചര്യത്തിൽ ആണ് ഇക്കാർഡിയുടെ വില കുറഞ്ഞത്. പി എസ് ജിക്കു വേണ്ടി 30 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ചു കൂട്ടാൻ ഇക്കാർഡിക്ക് ഇതുവരെ ആയിട്ടുണ്ട്.

Previous articleഅവസാനം ഇംഗ്ലണ്ടിന് പുറത്ത് ഒരു ഇംഗ്ലീഷ് ഹാട്രിക്ക്
Next articleഇംഗ്ലണ്ടിൽ ഇന്ന് മുതൽ കായിക മത്സരങ്ങൾ നടത്താം