ജർമ്മൻ ദേശീയ ടീമിന്റെ ഗോൾ കീപ്പറായ മാനുവൽ നൂയറിന്റെ ബയേണിലെ പുതിയ കരാർ ചർച്ച വഴിമുട്ടി നിൽക്കുകയാണ്. നൂയറും ബയേണും തമ്മിൽ കരാർ ചർച്ചയിൽ ഉടക്കിയിരിക്കുകയാണ് എന്ന് ജർമ്മൻ മാധ്യമങ്ങൾ പറയുന്നു. ഇപ്പോൾ 2021വരെയാണ് നൂയറിന് കരാറുള്ളത്. പുതിയ കരാർ അംഗീകരിക്കാൻ ആവുന്നില്ല എങ്കിൽ നൂയർ ഉടൻ തന്നെ ക്ലബ് വിട്ടേക്കും.
2025വരെയുള്ള കരാർ ആണ് നൂയർ ആവശ്യപ്പെടുന്നത്. എന്നാൽ 2023വരെയുള്ള കരാർ മാത്രമെ നൽകാൻ ആവു എന്ന് ബയേൺ പറയുന്നു. 2025ലേക്ക് നൂയറിന് 37 വയസ്സാകും എന്ന് ബയേൺ ഓർമ്മിപ്പിക്കുന്നു. എന്തായലും പുതിയ കരാർ കിട്ടിയില്ല എങ്കിൽ ക്ലബ് വിടുക ലോകത്തെ ഏറ്റവും മികച്ച കീപ്പർ എന്ന് വാഴ്ത്തപ്പെടുന്ന നൂയർ തയ്യാറായേക്കും.
2011ൽ ആണ് ഷാൽക്കെ വിട്ട് നൂയർ ബയേണിൽ എത്തിയത്. ഇതുവരെ ക്ലബിനായി 370ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.