ഹൈദരബാദ് എഫ് സിയിൽ അടുത്ത സീസണിൽ ഉണ്ടാകില്ല എന്ന് മാർസലീനോ

- Advertisement -

ഹൈദരാബാദ് എഫ് സിയിൽ അടുത്ത സീസണിൽ ഉണ്ടാകില്ല എന്ന് സ്ട്രൈക്കർ മാർസെലീനോ എന്ന മാർസെലോ പെരേര അറിയിച്ചു. തന്റെ ഹൈദരബാദുമുള്ള കരാർ അവസാനിച്ചു എന്നും അതുകൊണ്ട് തന്നെ ഏതു ക്ലബിൽ അടുത്ത വർഷം ഉണ്ടാകും എന്നു പറയാൻ ആകില്ല എന്നും മാർസെലീനോ പറഞ്ഞു. മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോൾ ഐ എസ് എല്ലിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാർസെലീനോ.

കഴിഞ്ഞ ഐ എസ് എല്ലിൽ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലിൽ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയട്ടുള്ള മാർസെലീനോയെ സ്വന്തമാക്കുന്നവർക്ക് അത് വലിയ കരുത്ത് തന്നെ നൽകും.ബ്രസീലുകാരനായ മാർസലീനോ അത്ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെ കരിയർ ആരംഭിച്ച താരമാണ്.

Advertisement