ട്വിറ്റർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗലറ്റസെറെയും ഒപ്പത്തിനൊപ്പം, വോട്ടിങ് ഒരു ദിവസം കൂടെ

ഫുട്ബോൾ ക്ലബിന്റെ ആരാധകർ തമ്മിലുള്ള ട്വിറ്റർ പോരാട്ടം കനക്കുന്നു.
ഫുട്ബോൾ മത്സരങ്ങൾ ഒന്നും ഇല്ലാതെ നിൽക്കുന്ന അവസരത്തിൽ ആരാധകർക്ക് ആവേശം നൽകി കൊണ്ട് ഫുട്ബോൾ ക്ലബുകൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ നാലാം റൗണ്ടിൽ നമ്മുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സും തുർക്കിയിലെ വമ്പൻ ക്ലബായ ഗലറ്റസെറെയും ആണ് ഏറ്റുമുട്ടുന്നത്.

സാൻ ബാസ് മീഡിയ എന്ന ഒരു റിസേർച് ടീം നടത്തുന്ന ക്ലബുകൾ തമ്മിൽ ഉള്ള പോരാട്ടത്തിൽ മൂന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ ക്ലബായ‌ പെർസിബ് ബാംദുങിനെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. ഇപ്പോൾ ഗലറ്റസെറെയെയും തോൽപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ‌. വോട്ടിങ് ഒരു ദിവസം കൂടെ ബാക്കി നിൽക്കെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ് ഇപ്പോൾ. ഇരു ക്ലബുകൾക്കും 50 ശതമാനം വീത്ം വോട്ടുകൾ ഇപ്പോൾ ഉണ്ട്. രണ്ട് ലക്ഷത്തോളം വോട്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. നാളെ ഫലം വരുമ്പോൾ വിജയം ആർക്കാവുമെന്നത് പറയാൻ പറ്റാത രീതിയിലാണ് ഇപ്പോൾ ഉള്ളത്. വോട്ട് ചെയ്യാൻ ഈ ലിങ്കിൽ പോകാം. – https://twitter.com/SanBassMedia/status/1249649146971197441?s=19

Previous article“മാർട്ടിനെസിനെ ബാഴ്സലോണ സ്വന്തമാക്കാണം, ഒപ്പം നെയ്മറിനെയും തിരികെ കൊണ്ടുവരണം”
Next articleകരാർ ചർച്ചയിൽ നൂയറും ബയേണുമായി ഉടക്ക്