മുള്ളറിന് ബയേണിൽ പുതിയ കരാർ

- Advertisement -

ജർമ്മൻ ഫുട്ബോൾ താരം തോമസ് മുള്ളറിന് ബയേണിൽ പുതിയ കരാർ. 2023വരെ മുള്ളറിന് ബയേണിൽ നിലനിർത്തുന്ന കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ബയേൺ തനിക്ക് ഒരു ജോലി അല്ല എന്നും ഈ ക്ലബ് തന്റെ പാഷൻ ആണെന്നും കരാർ ഒപ്പുവെച്ച ശേഷം മുള്ളർ പറഞ്ഞു. തന്റെ പത്താം വയസ്സ് മുതൽ ബയേണിനൊപ്പം ഉള്ള താരമാണ് മുള്ളർ.

ബയേണ് ഒന്നിച്ച് എട്ടു തവണ ബുണ്ടസ് ലീഗ കിരീടം മുള്ളർ നേടിയിട്ടുണ്ട്. ഒരു ചാമ്പ്യൻസ് ലീഗും ഒരു ക്ലബ് ലോകകപ്പും മുള്ളറിന്റെ കിരീട നേട്ടങ്ങളിൽ ഉണ്ട്. ഒപ്പം 2014ൽ ജർമ്മനിക്ക് ഒപ്പം ലോക കിരീടവും മുള്ളർ നേടിയിരുന്നു. ബയേണൊപ്പം 500ൽ അധികം മത്സരങ്ങൾ ഇതിനകം തന്നെ മുള്ളർ കളിച്ചു കഴിഞ്ഞു.

Advertisement