തൊഴിലാളികൾക്ക് എതിരായ വിവാദ തീരുമാനം ലിവർപൂൾ പിൻവലിച്ചു

- Advertisement -

തൊഴിലാളികൾക്ക് നിർബന്ധിത അവധി നൽകി ഫർലോ പ്രഖ്യാപിച്ച ലിവർപൂളിന്റെ തീരുമാനം ക്ലബ് തന്നെ പിൻവലിച്ചു. ക്ലബിന്റെ തൊഴിലാളികൾക്ക് എതിരായ തീരുമാനം വിവാദമായതോടെയാണ് ല്ലബ് തെറ്റ് തിരുത്തിയത്. ബ്രിട്ടീഷ് നിയമത്തെ മുതലെടുത്തായിരുന്നു ലിവർപൂൾ ഫർലോ പ്രഖ്യാപിച്ചത്. അത് പ്രകാരം ക്ലബിന് തൊഴിലാളികൾക്ക് 20 ശതമാനം ശമ്പളം മാത്രമെ നൽകേണ്ടതുള്ളൂ. ബാക്കി 80 ശതമാനം ഗവണ്മെന്റ് ആകും നൽകേണ്ടത്.

പ്രീമിയർ ലീഗിലെ തന്നെ ടോട്ടൻഹാം, ന്യൂകാസിൽ എന്നീ ക്ലബുകളും ഈ നിയമത്തെ മുതലെടുത്തിരുന്നു. എന്നാ വലിയ ലാഭത്തിൽ ഓടുന്ന ലിവർപൂൾ ഇത്തരം നടപടിയിലേക്ക് ഒട്ടും ശരിയായില്ല എന്ന് ഇതിഹാസ താരങ്ങൾ വരെ പറഞ്ഞിരുന്നു. വിമർശനങ്ങൾ ശക്തമായതോടെയാണ് ലിവർപൂൾ തെറ്റുതിരുത്തിയത്.

Advertisement