ശമ്പളം കുറയ്ക്കുന്നതിൽ ലാലിഗയും ലാലിഗ താരങ്ങളും തമ്മിൽ തർക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം മത്സരങ്ങൾ നടക്കാത്തതിനാൽ ലാലിഗ ക്ലബുകൾ വലിയ പ്രതിസന്ധിയിലാണ് ഉള്ളത്. ഈ അവസ്ഥ പരിഗണിച്ച് താരങ്ങൾ തങ്ങളുടെ വേതനം കുറക്കണം എന്ന് ലാലിഗ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ശമ്പളം കുറയ്ക്കുന്നതിൽ ലാലിഗയും താരങ്ങളുമയി ധാരണയിൽ ആയില്ല. ഈ സീസൺ അവസാനം വരെ എല്ലാ താരങ്ങളും ശമ്പളത്തിന്റെ 49 ശതമാനം കുറയ്ക്കണം എന്നാണ് ലാലിഗ ആവശ്യപ്പെടുന്നത്.

എന്നാൽ 20 ശതമാനം മാത്രമെ കുറയ്ക്കാൻ പറ്റൂ എന്ന് താരങ്ങൾ പറയുന്നു. താരങ്ങളുടെ സംഘടനയായ എ എഫിയുമായി നടത്തിയ അഞ്ചാമത്തെ ചർച്ചയും ഇന്നലെ പരജയപ്പെട്ടതോടെ എന്തു ചെയ്യും എന്നറിയാതെ നിൽക്കുകയാണ് ലാലിഗ.