ബുണ്ടസ് ലീഗയിൽ 10 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡോർട്ട്മുണ്ടിന്റെ മൗകോകോ

ജർമ്മൻ ബുണ്ടസ് ലീഗയിൽ പത്ത് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബൊറൂസിയ ഡോർട്ട്മുണ്ട് താരം യൂസോഫ മൗകോകോ. 2004 നവംബറിൽ ജനിച്ച താരത്തിന് നിലവിൽ 17 വയസ്സും 350 ദിവസവും ആണ് പ്രായം.

ബുണ്ടസ് ലീഗ

ഇന്ന് ബോകമിനു എതിരെ ഇരട്ടഗോളുകൾ നേടിയ താരം ലീഗിൽ പത്ത് ഗോളുകൾ തികച്ചു. ഈ സീസണിൽ ലീഗിൽ ആറു മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇറങ്ങിയ യുവതാരം 6 ഗോളുകളും 3 അസിസ്റ്റുകളും ഇതിനകം നേടി കഴിഞ്ഞു. ഹാളണ്ടിനു ശേഷം ഡോർട്ട്മുണ്ടിൽ ഗോളടി മികവ് തുടരുകയാണ് ഈ യുവതാരം.