“ഈ ടീമിന് ടേബിളിൽ മുകളിലേക്ക് കയറാനുള്ള മികവുണ്ട്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 22 11 05 02 31 44 153
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചതും മൂന്ന് പോയിന്റ് നേടിയതും ആശ്വാസം നൽകുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരിന്നു ഇവാൻ. കേരള ബ്ലാസ്റ്റേഴ്സ് ഇതിനു മുമ്പ് ഇതിനേക്കാൾ നന്നായി കളിച്ചപ്പോഴും പരാജയപ്പെട്ടിരുന്നു എന്നും അതുകൊണ്ട് തന്നെ ഈ വിജയം ആശ്വാസം ആണ് നൽകുന്നത് എന്നും കോച്ച് പറഞ്ഞു.

Picsart 22 11 05 21 08 58 283

ടീമിനെ റീഫ്രഷ് ചെയ്യേണ്ടതുള്ളതു കൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്. ടീമിൽ ഉള്ളവർക്ക് തന്നെ ഓർമ്മപ്പെടുത്തൽ ആണ് ഈ മാറ്റങ്ങൾ എന്നും ഇവാൻ പറഞ്ഞു. ഞങ്ങൾ ഒരു ഇലവൻ അല്ല ഒരു സ്ക്വാഡ് തന്നെയുണ്ട് എന്നും ഈ ടീമിന് പോയിന്റ് ടേബിളിൽ മുകളിലേക്ക് കയറി പോകാനുള്ള മികവ് ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

ഇന്നത്തെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.