ബുണ്ടസ് ലീഗ മെയ് മാസം തന്നെ തുടങ്ങും, പുതിയ തീയതി ആയി

- Advertisement -

ബുണ്ടസ് ലീഗ് മെയ് 9ന് പുനരാരംഭിക്കാൻ ഉള്ള തീരുമാനം നടക്കില്ല എന്ന് ഗവൺമെന്റ് പറഞ്ഞെങ്കിലും മെയ്യിൽ തന്നെ ലീഗ് തുടങ്ങാൻ ആകും. മെയ് 22ന് ശേഷം ലീഗ് ആരംഭിക്കാം എന്ന് ഗവണ്മെന്റ് പറഞ്ഞു. ലീഗ് ആരംഭിക്കുന്നതിന് മുമ്പായി രണ്ടാഴ്ച ബുണ്ടസ് ലീഗയിലെ മുഴുവൻ താരങ്ങളും ക്വാരന്റൈനിൽ കഴിയണം എന്നാണ് നിർദ്ദേശം. ഈ ക്വാരന്റൈൻ കാലത്ത് ട്രെയിൻ ചെയ്യാൻ അനുവദിക്കും.

ജർമ്മൻ ക്ലബായ കൊളിനിൽ മൂന്ന് പേർക്ക് കൊറോണ പോസിറ്റീവ് ആയതോടെ ആയിരുന്നു ലീഗ് പുനരാരംഭിക്കുന്നത് വൈകുമെന്ന് ഉറപ്പായത്. ഫുട്ബോൾ സീസൺ പുനരാരംഭിക്കുന്നതിൽ വ്യാപകമായ എതിർപ്പും ജർമ്മനിയിൽ ഉയരുന്നുണ്ട്‌‌. പോലീസ് ഡിപ്പാർട്ട്മെന്റ് അടക്കം ലീഗ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഏപ്രിൽ മധ്യത്തിൽ പരിശീലനം ആരംഭിച്ച ജർമ്മൻ ക്ലബുകൾ എത്രയും പെട്ടെന്ന് ലീഗ് തുടങ്ങണം എന്നാണ് ആവശ്യപ്പെടുന്നത്.

Advertisement