ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലി ഇനിയും പുരോഗതി കൈവരിക്കാനുണ്ട് : ആശിഷ് നെഹ്റ

- Advertisement -

ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. നായകനെന്ന നിലയിൽ വിരാട് കോഹ്‌ലി പുരോഗതി കൈവരിച്ചുകൊണ്ടിരിക്ക്യകയാണെന്നും ആശിഷ് നെഹ്റ പറഞ്ഞു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ വിരാട് കോഹ്‌ലിക്ക് ഒരു അംഗീകാരവും ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് നോക്കിയാൽ മതിയെന്നും ആശിഷ് നെഹ്റ പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിൽ വിരാട് കോഹ്‌ലി എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും എന്നാൽ വിരാട് കോഹ്‌ലി ആവേശം കൂടിയ ഒരു ക്യാപ്റ്റൻ ആണെന്നും നെഹ്റ പറഞ്ഞു.

ഇന്ത്യയിൽ ഒരുപാട് കഴിവുള്ള താരങ്ങൾ ഉണ്ടെന്നും എന്നാൽ അവർക്കെല്ലാം ടീം മാനേജ്‌മന്റ് കൂടുതൽ കാലം പിന്തുണ നൽകണമെന്നും നെഹ്റ പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിലെ 5-6 സ്ഥാനങ്ങളെ കുറിച്ച് പറയുമ്പോൾ ആർക്കും വ്യക്തതയില്ലെന്നും നെഹ്റ പറഞ്ഞു. ഇന്ത്യൻ ടീമിൽ അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുലാണ് കളിക്കുന്നതെന്നും ധോണിയുടെ പകരക്കാരനാവേണ്ട റിഷഭ് പന്ത് താരങ്ങൾ വെള്ളം നൽകികൊണ്ടിരിക്കുകയാണെന്നും നെഹ്റ പറഞ്ഞു.  ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ടീം മാനേജ്മെന്റിന്റെ പിന്തുണ ദീർഘ കാലത്തേക്ക് വേണമെന്നും നെഹ്റ പറഞ്ഞു.

 

Advertisement