അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു

Barcelona Messi Busquets
- Advertisement -

നാളെ നടക്കുന്ന ലാലിഗയിലെ നിർണായക മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. നാളെ ഹോം മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് ബാഴ്സലോണ നേരിടുന്നത്. പരിക്ക് കാരണം കഴിഞ്ഞ കുറേ മത്സരത്തിൽ കളിക്കാതിരുന്ന സ്ട്രൈക്കർ ബ്രെത് വൈറ്റ് സ്ക്വാഡിനൊപ്പം തിരിച്ചെത്തി. പ്രമുഖരെല്ലാം പരിക്ക് മാറി എത്തിയത് കൊണ്ട് തന്നെ ശക്തമായ നിരയുമായി നാളെ ബാഴ്സലോണക്ക് ഇറങ്ങാൻ ആകും.

മെസ്സി, ഗ്രീസ്മൻ എന്നിവരൊക്കെ സ്ക്വാഡിൽ ഉണ്ട്. നാളെ വിജയിച്ചാൽ ലീഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ബാഴ്സലോണക്ക് ആകും. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റും ബാഴ്സലോണക്ക് 74 പോയിന്റുമാണ് ഉള്ളത്‌. നാളെ പരാജയപ്പെടുക ആണെങ്കിൽ ബാഴ്സലോണയുടെ കിരീട പ്രതീക്ഷ അവസാനിക്കാൻ വരെ സാധ്യതയുണ്ട്. ലീഗിൽ ഇനി ആകെ 4 മത്സരങ്ങളെ അവശേഷിക്കുന്നുള്ളൂ. നാളെ രാത്രി 7.45നാണ് മത്സരം നടക്കുന്നത്. മത്സരം തത്സമയം ഫേസ്ബുക്കിൽ കാണാം.

Barca squad

20210507 200315

Advertisement