അടിച്ച് കൂട്ടിയത് 40 ഗോളുകൾ, യൂറോപ്പിൽ തരംഗമായി ലെവൻഡോസ്കി

- Advertisement -

യൂറോപ്പിൽ തരംഗമാവുകയാണ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി. ഈ സീസൺ അവസാനിക്കാൻ ഏറെ നാൾ ബാക്കി നിൽക്കെ 40 ഗോളുകൾ അടിക്കുന്ന ആദ്യ താരമായി മാറി ലെവൻഡോസ്കി. ബയേണിനും പോളണ്ടിനും വേണ്ടിയാണ് ഈ സീസണിൽ താരം 40 ഗോളുകൾ അടിച്ചത്‌.

കൊളോണിനെതിരായ മത്സരത്തിൽ മൂന്നാം മിനുട്ടിൽ ബയേണിന്റെ ഓപ്പണിംഗ് ഗോളാടിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ബയേണിന് വേണ്ടി എല്ലാ കോമ്പറ്റീഷനുകളിലും ചേർന്ന് 36 ഗോളും പോളണ്ടിന് വേണ്ടി നാല് ഗോളുമാണ് ലെവൻഡോസ്കി നേടിയത്. ബയേൺ മ്യൂണിക്കിന് വേണ്ടിയുള്ള 36 ഗോളുകളിൽ 23 എണ്ണം ബുണ്ടസ് ലീഗയിലും 10 എണ്ണം ചാമ്പ്യൻസ് ലീഗിലും 3 ജർമ്മൻ കപ്പിലുമാണടിച്ചത്.

Advertisement