റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തി

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാനം ഒരു വിജയം. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒരു കളി ജയിക്കുന്നത്. ഇന്ന് ബെംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനെ ആണ് കേരള ബ്ലസ്റ്റേഴ്സ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

പുതിയ സൈനിങ് ആയ റൊണാൾഡോയുടെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയം നൽകിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ഇതോടെ റൊണാൾഡോയ്ക്ക് മൂന്ന് ഗോളുകളായി. റൊണാൾഡോയെ കൂടാതെ ഷൈബോറും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എഫ് സി കേരളയോടും രണ്ടാം മത്സരത്തിൽ എഫ് സി ഗോവയോടും, മൂന്നാം മത്സരത്തിൽ മുംബൈ സിറ്റിയോടും പരാജയപ്പെട്ടിരുന്നു‌.

Advertisement