അലയൻസ് അറീനയിൽ നൂറാം ഗോളടിച്ച് റോബർട്ട് ലെവൻഡോസ്‌കി

- Advertisement -

അലയൻസ് അരീനയിൽ നൂറാം ഗോളടിച്ച് റോബർട്ട് ലെവൻഡോസ്‌കി. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിൽ നൂറു ഗോൾ അടിക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഇനി ലെവൻഡോസ്‌കിക്ക് സ്വന്തം. ഷാൽകെക്ക് എതിരായ മത്സരത്തിൽ ഇരുപത്തിയേഴാം മിനുട്ടിൽ അടിച്ച ഗോളാണ് ലെവൻഡോസ്‌കിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

ലെവൻഡോസ്‌കിക്ക് പിന്നാലെ 93 ഗോളുമായി തോമസ് മുള്ളറും ഈ നേട്ടത്തിന്റെ അടുത്തുണ്ട്. മൂന്നാം സ്ഥാനത് 84 ഗോളുമായി അർജെൻ റോബൻ ഉണ്ട്. 69 ഗോളുമായി ഫ്രാങ്ക് റിബറിയും 68 ഗോളുമായി മരിയോ ഗോമസുമുണ്ട്. 2005–06 സീസൺ മുതലാണ് ബയേൺ അലയൻസ് അരീനയിലേക്ക് മാറിയത്. അതുവരെ മ്യൂണിക്ക് ഒളിംപിക്ക് സ്റേഡിയത്തിലായിരുന്നു ബയേണിന്റെ ഹോം മത്സരങ്ങൾ.

Advertisement