സബാൻ കോട്ടക്കലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് കെ ആർ എസ് കോഴിക്കോട്

- Advertisement -

അവസാന ഏഴു മത്സരങ്ങളായി പരാജയം അറിയാതെ മുന്നേറുക ആയിരുന്ന സബാൻ കോട്ടക്കലിന് അവസാനം തോൽവി. ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിലാണ് സബാൻ കോട്ടക്കൽ തോൽവി അറിഞ്ഞത്. കെ ആർ എസ് കോഴിക്കോട് ആണ് സബാനെ മുട്ടുകുത്തിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരു‌ന്നു കെ ആർ എസിന്റെ ജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. സീസണിൽ ഇത് രണ്ടാം തവണയാണ് കെ ആർ എസ് സബാനെ തോൽപ്പിക്കുന്നത്.

നാളെ വെള്ളമുണ്ടയിൽ ലക്കി സോക്കർ ആലുവ എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement