സൂപ്പർ സ്റ്റുഡിയോ വിജയ വഴിയിൽ തിരിച്ചെത്തി

- Advertisement -

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ വിജയം. ബെയ്സ് പെരുമ്പാവൂരിനെ ആയിരുന്നു സൂപ്പർ നേരിട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. അവസാന മൂന്ന് മത്സരങ്ങളും വിജയമില്ലാതെ കഷ്ടപ്പെട്ട സൂപ്പറിന് ഈ വിജയം ആശ്വാസമാകും.

നാളെ പാലത്തിങ്ങലിൽ ഉഷാ തൃശ്ശൂർ അൽ ശബാബിനെ നേരിടും.

Advertisement