ജർമ്മൻ യുവതാരം കൈ ഹവേർട്സിന് 100 മില്ല്യൺ യൂറോ ലഭിച്ചാലേ വിൽക്കുകയുള്ളൂ എന്ന് ബയേർ ലെവർകൂസൻ. കൈ ഹാവേർട്സിനായി യൂറോപ്പിലെ വമ്പൻ ക്ലബുകൾ ശ്രമം തുടങ്ങിക്കഴിഞ്ഞു. ടോണി ക്രൂസിന് ശേഷം ജർമ്മനിയിൽ നിന്ന് വരുന്ന മിഡ്ഫീൽഡ് മജീഷ്യൻ എന്ന വിളിപ്പേരുമായാണ് കൈ ഹാവേർട്സ് യൂറോപ്യൻ ഫുട്ബോളിലേക്കെത്തിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ ക്ലബായ യുവന്റസ്, ലാലിഗ ക്ലബായ ബാഴ്സലോണ എന്നിവർ എല്ലാം കൈ ഹവേർട്സിനെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ട്. 20കാരനായ കൈ ബയേർ ലെവർകൂസന് വേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രകടനമാണ് അദ്ദേഹത്തെ യൂറോപ്യൻ എലൈറ്റ്സിന്റെ റഡാറിലെത്തിച്ചത്.
ലെവർകൂസന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് ഹവേർട്സ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും തിളങ്ങുന്ന കൈ ഹാവേർട്സ് ജർമ്മൻ ദേശീയ ടീമിനായി 7 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.