മെസ്സിയെ റൊണാൾഡോയേക്കാൾ ഇഷ്ടമെന്ന് ക്ലോപ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയോ റൊണാൾഡോയോ എന്ന ചോദ്യത്തിന് ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ മറുപടി. തന്റെ ടീമിൽ മെസ്സിയെ ആകും താൻ എടുക്കുക എന്ന് ക്ലോപ്പ് പറഞ്ഞു. ഒരു സമ്പൂർണ്ണ താരത്തെ നോക്കുകയാണെങ്കിൽ റൊണാൾഡോയെ ആണ് എല്ലാവരും പറയുക. റൊണാൾഡോയെ പോലെ ഹെഡ് ചെയ്യുക, റൊണാൾഡോയെ പോലെ സ്പീഡിൽ കുതിക്കിക, റൊണാൾഡോയുടെ ശാരീരിക മികവ്, അദ്ദേഹത്തിന്റെ മാനസിക മികവ് എന്നതൊക്കെ പകരം വെക്കാൻ ഇല്ലാത്തതാണ്. ക്ലോപ്പ് പറഞ്ഞു.

എന്നാൽ റൊണാൾഡോ പിച്ചിൽ കാണിക്കുന്ന അത്ഭുതം ഒക്കെ കഠിന പ്രയത്നമായി തോന്നിക്കുമ്പോൾ മെസ്സി എല്ലാം അനായസമായി തോന്നിപ്പിക്കുന്നു. ഇതാണ് മെസ്സിയുടെ കഴിവ്. ഇത് കൊണ്ടാണ് തനിക്ക് മെസ്സിയെ ഏറെ ഇഷ്ടമെന്നും ക്ലോപ്പ് പറഞ്ഞു. മെസ്സിയെയോ റൊണാൾഡോയെയോ ഏത് ടാക്ടിക്സ് പ്രയോഗിച്ചാലും ഡിഫൻഡ് ചെയ്യാൻ പറ്റില്ല എന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു.