കെയ്ൻ വില്യംസൺ രണ്ട് മാസത്തോളം പരിക്ക് കാരണം പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രണ്ട് മാസത്തോളം ടീമിന് പുറത്തിരിക്കാൻ സാധ്യത. താരത്തിന്റെ കൈമുട്ടിനേറ്റ പരിക്ക് ഭേദമാകാൻ രണ്ട് മാസം എങ്കിലും വേണ്ടി വരും. ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഈ പരിക്ക് കാരണം ആയിരുന്നു കെയ്ൻ വില്യംസൺ കളിക്കാതിരുന്നത്.

കെയ്ൻ വില്യംസണ് ബംഗ്ലാദേശിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയയിലെ പരിമിത ഓവർ പര്യടനവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഫെബ്രുവരി 17ന് സ്വന്തം നാട്ടിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാകും താരം ഇനി തിരികെ വരിക.