വിജയത്തോടെ അലാവസ് ലാലിഗയുടെ തലപ്പത്ത്

ലാലിഗയിലെ ഒന്നാം സ്ഥാനം താൽക്കാലികമായെങ്കികും അലാവസ് ക്ലബ് സ്വന്തമാക്കി. ഇന്ന് നടന്ന നിർണായ എവേ മത്സരത്തിൽ സെൽറ്റ വീഗോയെ തോൽപ്പിച്ചതോടെയാണ് ഡിപോർടീവോ അലാവസ് ലീഗിൽ ഒന്നാമത് എത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അലാവസിന്റെ ഇന്നത്തെ ജയം. രണ്ടാം പകുതിയിൽ തോമസ് പിന നേടിയ ഗോളാണ് കളിയുടെ വിധി എഴുതിയത്.

ജയത്തോടെ അലാവസിന് 9 മത്സരങ്ങളിൽ നിന്ന് 17 പോയന്റായി. 16 പോയന്റ് ഉണ്ടായിരുന്ന സെവിയ്യയെ ആണ് അലാവസ് മറികടന്നത്. 15 പോയന്റുള്ള ബാഴ്സലോണ ഇതോടെ മൂന്നാമതായി. റയൽ മാഡ്രിഡ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Previous articleജോവിചിന് മാത്രം അഞ്ചു ഗോളുകൾ, ഗോൾ ആഘോഷം ആക്കി ഫ്രാങ്ക്ഫർട്
Next articleഗോളടി തുടർന്ന് ഡെംബലെ, ലിയോൺ മുന്നോട്ട്