മുൻ ഹഡേഴ്സ് ഫീൽഡ് പരിശീലകൻ ഇനി ഷാൾക്കെയെ നയിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഹഡേഴ്സ് ഫീൽഡ് പരിശീലകനായ ഡേവിഡ് വാഗ്നർ ഇനി ജർമ്മൻ ക്ലബായ ഷാൾക്കെയെ പരിശീലിപ്പിക്കും. വാഗ്നർ ഷാൽക്കെയുമായി കരാർ അംഗീകരിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഈ സീസൺ അവസാനം മുതൽ ആകും വാഗ്നർ ഷാൾക്കെയുടെ ചുമതല ഏറ്റെടുക്കുക. ഈ സീസണിൽ മോശം ഫോമിലേക്ക് കൂപ്പുകുത്തിയ ഷാൾക്കെയെ ഫോമിലേക്ക് തിരികെ കൊണ്ട് വരികയാകും വാഗ്നറുടെ ആദ്യ ചുമതല.

ചാമ്പ്യൻഷിപ്പിൽ ഉണ്ടായിരുന്ന ഹഡേഴ്സ് ഫീൽഡിനെ തന്റെ മികവ് കൊണ്ട് പ്രീമിയർ ലീഗിൽ എത്തിച്ച പരിശീലകനാണ് വാഗ്നർ. അദ്ദേഹത്തിന്റെ ഹഡേഴ്സ് ഫീൽഡിലെ ടാക്ടിക്സും ശൈലികളും വലിയ പ്രശംസ തന്നെ നേടിക്കൊടുത്തിരുന്നു. പ്രീമിയർ ലീഗിൽ ഹഡേഴ്സ് ഫീഡിനെ പരിശീലിപ്പിച്ചു കൊണ്ട് മികച്ച പരിശീലകനുള്ള മാനേജർ ഓഫ് ദി മന്ത് പുരസ്കാരം ഒരിക്കൽ വാഗ്നർ നേടിയിട്ടുണ്ട്.

ക്ലോപ്പിന്റെ സഹ പരിശീലകനായി പരിശീലന കരിയർ തുടങ്ങിയ വാഗ്നർ മുമ്പ് ഡോർട്മുണ്ടിൽ ക്ലോപ്പിനൊപ്പം ഉണ്ടായിരുന്നു. ഡോർട്മുണ്ടിന്റെ റിസേർവ് ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട് വാഗ്നർ.