യൂറോപ്പ സെമിയിൽ ചെൽസിക്ക് സമനില, സ്റ്റാംഫോഡ് ബ്രിഡ്ജിലെ പോരാട്ടം നിർണായകം

na

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്ക് സമനില. ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ട് അവരെ 1-1 ന്റെ സമനിലയിൽ തളച്ചു. ഇതോടെ ചെൽസിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരം നിർണായകമായി. നിർണായക എവേ ഗോൾ നേടാനായത് ചെൽസിക്ക് നേട്ടമാണെങ്കിലും മത്സരത്തിൽ പുലർത്തിയ ആധിപത്യം ഗോളാക്കാൻ അവർക്കായില്ല.

മത്സരത്തിന്റെ തുടക്കത്തിലെ ഏതാനും മിനിട്ടുകൾ പ്രതിരോധിക്കേണ്ടി വന്നെങ്കിലും പിന്നീട് ജർമ്മൻ ടീം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ചെൽസിയുടെ പതിവ് പാസിംഗ് ഗെയിം കളിക്കാൻ അവർക്ക് ആയതുമില്ല. 23 ആം മിനുട്ടിൽ ഫ്രാങ്ക്ഫർട്ട് ലീഡ് നേടി. മികച്ച ഹെഡറിലൂടെ ലുക്കാ യോവിച് ആണ് ലീഡ് ഗോൾ നേടിയത്. ഈ സീസണിൽ താരം നേടുന്ന 26 ആമത്തെ ഗോളായിരുന്നു ഇത്. പിന്നീടും ഫ്രാങ്ക്ഫർട്ട് ആക്രമണം തുടർന്നെങ്കിലും ആദ്യ പകുതിയുടെ അവസാന മിനുട്ടുകളിൽ ചെൽസി മികച്ച കളി പുറത്തെടുത്തു. ഹാൾഫ് ടൈമിന് തൊട്ട് മുൻപേ പെഡ്രോയുടെ കിടിലൻ ഷോട്ട് വലയിൽ പതിച്ചതോടെ ചെൽസി സമനിലയും നിർണായക എവേ ഗോളും സ്വന്തം പേരിലാക്കി.

രണ്ടാം പകുതിയിൽ കളിയുടെ പരിപൂർണ്ണ നിയന്ത്രണം ചെൽസിക്കായിരുന്നു. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ വില്ലിയന്റെ പകരം ഹസാർഡ് ഇറങ്ങിയതോടെ ചെൽസി ആക്രമണം കൂടുതൽ ശക്തമായി. ലോഫ്റ്റസ് ചീക് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഫ്രാങ്ക്ഫർട്ടിന് അവസാന മിനുട്ടുകളിൽ രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മ അവർക്കും വിനയായി.