ഹോഫെൻഹെയിം- വേർഡർ പോരാട്ടം സമനിലയിൽ

ബുണ്ടസ് ലീഗയിൽ വേർഡർ ബ്രെമനെ ഹോഫെൻഹെയിം സമനിലയിൽ തളച്ചു. ഓരോ ഗോളു വീതമടിച്ചാണ് ഇരു ടിമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. വേർഡർ ബ്രെമന് വേണ്ടി സെലാസിയും ഹോഫെൻഹെയിമിന് വേണ്ടി ബിറ്റൺകോർട്ടുമാണ് ഗോളടിച്ചത്.

ബുണ്ടസ് ലീഗയിൽ ഇന്ന് വിജയിച്ചിരുന്നെങ്കിൽ അഞ്ചാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ഹോഫെൻഹെയിം നഷ്ടപ്പെടുത്തിയത്. നിലവിൽ 24 പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം. ഒൻപതാം സ്ഥാനത്താണ് വേർഡർ ബ്രെമൻ.

യൂറോപ്പിൽ നിന്നും പുറത്തായ ജൂലിയൻ നൈഗൽസ്മാന്റെ ഹോഫെൻഹെയിം ഈ സീസണിലും ലക്ഷ്യം വെക്കുന്നത് ഒരു യൂറോപ്യൻ സ്പോട്ടാണ്. അടുത്ത സീസൺ മുതൽ നൈഗൽസ്മാൻ ലെപ്സിഗിനെയാണ് പരിശീലിപ്പിക്കുക.