ടി20യിൽ വിക്കറ്റ് വേട്ടയിൽ അർദ്ധ സെഞ്ച്വറി തികച്ച് ജസ്പ്രീത് ബുംറ

രാജ്യാന്തര ടി20 ക്രിക്കറ്റിൽ 50 വിക്കറ്റ് നേട്ടം തികച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. ഇന്ന് നടന്ന ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. മത്സരം തുടങ്ങുന്നതിനു മുൻപ് 48 വിക്കറ്റുകൾ ആയിരുന്നു ബുംറയുടെ അകൗണ്ടിൽ ഉണ്ടായിരുന്നത്, ഇന്നത്തോടെ തന്റെ വിക്കറ്റു നേട്ടം 51 ആക്കി ഉയർത്താൻ ബുംറക്കായി.

ഇന്ത്യക്ക് വേണ്ടി 50 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ബുംറ, 52 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിൻ മാത്രമാണ് ബുംറക്ക് മുന്നിൽ ഉള്ളത്. 2016 ജനുവരിയിൽ ഓസ്‌ട്രേലിയക്ക് എതിരെ ആയിരുന്നു ബുംറയുടെ ടി20 അരങ്ങേറ്റം, തുടർന്ന് 41 മത്സരങ്ങളിൽ നിന്നാണ് ബുംറ 50 വിക്കറ്റ് നേട്ടത്തിൽ എത്തിയത്.

Previous articleനബിയുടെ വെടിക്കെട്ടിനു ശേഷം ഹാട്രിക്കുമായി റഷീദ് ഖാന്‍, പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍
Next articleബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോററായി യോവിച്ച്, ഹാന്നോവറിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്