ഫ്രഞ്ച് കപ്പ് ഫൈനൽ ജൂലൈയിൽ നടക്കും, ആരാധകർ ഗ്യാലറിയിൽ എത്തും

- Advertisement -

ഫ്രഞ്ച് കപ്പ് ഫൈനൽ ജൂലൈ 24ന് നടത്താൻ ഫ്രാൻസ് തീരുമാനിച്ചു. മാർച്ചിൽ നടക്കേണ്ടിയിരുന്ന ഫൈനൽ കൊറോണ കാരണം നേരത്തെ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. അതാണ് ഇപ്പോൾ ജൂലൈ 24ന് നടത്താൻ തീരുമാനിച്ചത്. പി എസ് ജിയും സെന്റ് എറ്റിയെനും ആണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ലീഗ് ചാമ്പ്യന്മാരായ പി എസ് ജി രണ്ടാം കിരീടമാകും ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് ലീഗ് കപ്പ് ഫൈനൽ ജൂലൈ 31നും നടക്കും. ലീഗ് കപ്പ് ഫൈനലിൽ പി എസ് ജിയുൻ ലിയോണും ആണ് ഏറ്റുമുട്ടുന്നത്. രണ്ട് മത്സരങ്ങൾക്കും കാണികൾ ഉണ്ടാകും. ഇപ്പോൾ 5000 കാണികളെ പ്രവേശിപ്പിക്കാൻ ആണ് അനുമതി കിട്ടിയത് എന്നും കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ വേണ്ടി അനുവാദം ചോദിച്ചിട്ടുണ്ട് എന്നും അധികൃതർ പറഞ്ഞു.

Advertisement