സാഞ്ചസിനെ 20 മില്യൺ നൽകി സ്വന്തമാക്കാൻ ഇന്റർ മിലാൻ തയ്യാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസസിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ഇന്റർ മിലാൻ ഒരുക്കം. താരത്തിനനായി 20 മില്യൺ നൽകാൻ ഇന്റർ മിലാൻ തയ്യാറാണ്. ഈ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിക്കാനാണ് സാധ്യത. സാഞ്ചെസിന്റെ വലിയ വേതനം താങ്ങാൻ കഴിയാതെ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഈ സീസൺ തുടക്കം മുതൽ സാഞ്ചസ് ലോണിൽ ഇന്റർ മിലാനൊപ്പം ഉണ്ട്. ഇപ്പോൾ താരം ഫോമിലേക്ക് ഉയർന്നിട്ടുമുണ്ട്. ഇതാണ് കോണ്ടെയ്ക്ക് സാഞ്ചസിൽ വിശ്വാസം വരാൻ കാരണം. ഇന്റർ മിലാൻ വാങ്ങിയില്ല എങ്കിലും സാഞ്ചസിനെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഒന്നര സീസൺ കളിച്ചിട്ടും ഒട്ടും തിളങ്ങാത്തത് കൊണ്ടായിരുന്നു യുണൈറ്റഡ് സാഞ്ചസിനെ ലോണിൽ വിട്ടത്.

രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്റർ കഴിഞ്ഞ വർഷം സാഞ്ചെസിനെ സൈൻ ചെയ്തത്. യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞ സാഞ്ചേസ് 45 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ചിട്ട് ആകെ 5 ഗോളുകളെ നേടാൻ ആയിരുന്നുള്ളൂ.

Advertisement