ഗ്ലാഡ്ബാക്കിന്റെ ടോപ്പ് ഫോർ സ്വപ്നങ്ങൾക്ക് തിരിച്ചടി, സമനിലയിൽ കുരുക്കി ഫ്രയ്ബർഗ്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിന് തിരിച്ചടി. ഗ്ലാഡ്ബാക്കിനെ സമനിലയിൽ തളച്ചത് ഫ്രേയ്ബർഗാണ്. ഓരോ ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. വിന്സെസോ ഗ്രിഫോ ഫ്രയ്ബർഗിന് വേണ്ടിയും അലസയിൻ പ്ലിയ ഗ്ലാഡ്ബാക്കിന് വേണ്ടിയും ഗോളടിച്ചു. ഈ സീസണിലെ പ്ലിയയുടെ പതിനൊന്നാം ഗോളായിരുന്നു ഇത്.

ആദ്യ പത്ത് മിനുട്ടിനുള്ളിൽ തന്നെ ഇരു ടീമുകളും ഗോൾ കണ്ടെത്തിയെങ്കിലും വിജയം നേടാൻ ഇരു ടീമുകൾക്കും ആയില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരു ജയം നേടാൻ മാത്രമാണ് ഗ്ലാഡ്ബാക്കിന് കഴിഞ്ഞത്. ബയേണിനും ബൊറൂസിയ ഡോർട്ട്മുണ്ടിനും പത്ത് പോയന്റ് പിന്നിലാണ് ഇപ്പോൾ പോയന്റ് ടേബിളിൽ ഗ്ലാഡ്ബാക്ക്.